Tuesday, December 9, 2014

ഓര്‍മ്മ





ഓര്‍മ്മ

കൈതണ്ടിലൂടൊഴുകുന്ന
മാബഴചാറിന്റെ
മധുരിക്കും മണമാണ് ബാല്യം .

പാറും പറവതന്‍ പിന്നാലെ കൂടി
തുവല്‍ പെറുക്കിയ ബാല്യം .

പാവാടത്തുമ്പില്‍ പാരിവന്നിരുന്നോര
പൂത്തുംബിയെ കല്ലെടുപ്പിച്ച കാലം .

തെന്നലില്‍ സുഗന്ധവും
പൂക്കള്‍തന്‍ സൌന്ദര്യവും വന്നു
നിറഞ്ഞതാണ്‌ എന്‍റെ ബാല്യം.

ഇണങ്ങിയും പിണങ്ങിയും
കരഞ്ഞും ചിരിച്ചും
ഞാന്‍ താണ്ടിയ വിഥികളിന്നിവിടെയില്ല .

കണ്‍ നിറഞ്ഞൊഴുകിയ
കണ്മക്ഷിപ്പാടുകള്‍ എന്നോ എന്‍
കവിളില്‍ നിന്നകന്നുപ്പോയി .
അതില്‍ സുഖമുള്ളൊരു ഓര്‍മ്മയും മാഞ്ഞുപ്പോയി .
നിറമുള്ള പൂക്കള്‍ മാഞ്ഞു.

കുളിരുള്ള രാത്രിപ്പോയി
പക്ഷെ എവിടെയോ കേഴുന്നു എന്‍ ബാല്യം .
രാവുകള്‍ മാഞ്ഞുപ്പോയി

പകലുകള്‍ ദൂരെയായി
പറവകള്‍ കുടണഞ്ഞു ഉറക്കമായി .
എന്നിലെ ബാല്യവും ഉറക്കമായി .

നിനയാത്ത നേരത്താ കിങ്ങിണി ചിരിയിലെന്‍
മനസ്സിലെ ബാല്യം ഉയര്‍ന്ന് എണിറ്റു.
പക്ഷെ ................
അമ്മതന്‍ ശാസന കണ്ണുനീര്‍ തൂവിച്ച
മാത്രയില്‍ എന്ബാല്യം പിടഞ്ഞു വീണു .

അനുശ്രീ .ആര്‍.കെ .

 Class XI