‘’ആരാച്ചാര്‍’’ – ആ
ശബ്ദം കേട്ടതുമുതല്‍ക്കെ അര്‍ഥം അറിയാനും ആ പുസ്തകം വായിക്കാനുമുള്ള ആഗ്രഹം എന്നെ
വളരെ കാലം അലട്ടി .
ആ പുസ്തകം പ്രസിദ്ധിക്കരിക്കപ്പെട്ടിട്ടും അതിനു വയലാര്‍ അവാര്‍ഡ്
ലഭിച്ചതിനും വൈകി മാത്രമാണ് എനിക്ക് അത് വായിക്കാനുള്ള അവസരം ലഭിച്ചത് . ഈ
പുസ്തകത്തിലൂടെയാണ് ഞാന്‍ കെ.ആര്‍.മീര എന്ന സ്ത്രിശക്തിയെക്കുറിച്ചറിഞ്ഞതും
.അവരുടെ മറ്റു പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാന്‍ പ്രേരിതയായതും .
ഇന്ത്യയുടെ
കിഴക്കിന്റെ ചോരത്തിളപ്പായ – ബംഗാളിലെ ആരാച്ചാര്‍ - കുറ്റവാളികളുടെ ജീവന്‍ ഒരു
ലിവറില്‍ പിടിച്ചോടുക്കുന്ന ,തൊഴില്‍ ചെയുന്ന വര്‍ഗ്ഗമാണെന്ന് ഈ നോവല്‍ പറഞ്ഞു
തരുന്നു .
ദിവസം മുഴുവനും
ആരാച്ചാറിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത . വിളിക്കാതെ , രംഗബോധമില്ലാതെ കടന്നു
വരുന്ന കോമാളിയെ ,അതും മറ്റൊരാളുടെതെന്ന് അവകാശപ്പെടുന്ന മരണത്തെ നേരിടേണ്ട അവരുടെ
ഭയാനകമായ ജീവിതമാവാം ഒരു പക്ഷെ ആ ചിന്തകള്‍ പിന്നില്‍. അതുകൊണ്ട് തന്നെ ഊണിലും
ഉറക്കത്തിലും ഞാന്‍ ആ പുസ്തകത്തിനു വേണ്ടി തിരഞ്ഞു .കിട്ടുന്ന വേളകളിലെല്ലാം ഞാന്‍
ആരാചാരിനോപ്പം തന്നെയായിരുന്നു ഒരര്‍ഥത്തില്‍ .
അന്താരാഷ്ട്ര വിജയം
നേടിയ നോബല്‍ പുരസ്കാരത്തിനര്‍ഹയായ ഒരു പുസ്തകം വായിക്കുന്ന നിര്‍വൃതിയാണ് ആരാച്ചാര്‍
എനിക്ക് നല്‍കിയത് .ഇത്രത്തോളം മികവുണ്ടെന്നു തോന്നിയിരുന്നില്ല . പക്ഷെ പരോക്ഷമായ
എന്തോ ഒന്ന് എന്നെ അതിലേക്ക് വലിച്ചിഴച്ചു കൊണ്ടുപ്പോയി .മറ്റൊരു പക്ഷെ , പ്രധാന കഥാപാത്രം ചേതന ഗുദ്ധാമല്ലിക്ക്
എന്ന ശക്തമായ ചെരുപ്പക്കാരിയാവാം .
രാത്രികാലങ്ങളില്‍
ഉറക്കം ഞെട്ടുമ്പോഴെല്ലാം ഞാന്‍ ആരാചാറിനെ കീറിമുറിച്ചു കൊണ്ടിരുന്നു .ഒരു നിമിഷം
കഥാ നായിക ദുരന്ത പര്യവസായിയായ ഒരിടത്തെക്കെത്തിച്ചെര്‍ന്നപ്പോള്‍ ,തൊട്ടടുത്ത
നിമിഷം ,അങ്ങനെയൊന്നും തോന്നിക്കാത്ത മറ്റൊരു വഴിത്തിരിവിലേക്ക് അവളും ഞാനും
എത്തിപ്പെട്ടിട്ടുണ്ടാകും .ഈ പുസ്തകം വായിച്ചു തീര്‍ന്ന് നിര്‍വൃതിയടയുംബോഴും
മറ്റെന്തോ ഒന്ന് എന്നെ അലട്ടികൊണ്ടിരുന്നു – ഒരു പക്ഷെ യതീന്ദ്ര നാഥ് ബാനര്‍ജിയുടെ
തൂക്കി കൊലയാകാം .
എന്തു
പറഞ്ഞാലും ഒരു ബംഗാളി നോവലിനെക്കാള്‍
കുടുതല്‍ ബംഗാളിനെക്കുറിച്ച് ,ആരാച്ചാര്‍ എനിക്ക് പറഞ്ഞു തന്നു .
ഞാന്‍ ഏറ്റവും പെട്ടെന്ന്
വായിച്ചു തീര്‍ത്ത പുസ്തകമെന്ന ബഹുമതിയും ആരാചാറിനു നല്‍കുന്നു . എന്തൊക്കെയായാലും
യാതിന്ദ്രനാഥിന്‍റെ അവസാന വാക്കുകള്‍ എന്റെ ഹൃദയത്തെ ഭേദിച്ചിരുന്നു .
‘’തോമാര്‍ ഭാലോ
ഭോബെ .............................’’
ഗായത്രി .കെ .
CLASS X A