മഞ്ഞുത്തുള്ളി
ഞാനൊരു പാവമാം മഞ്ഞുത്തുള്ളി ,
ഈ തുമ്പയിലെ കുഞ്ഞഥിതി .
ഇന്നലെ മാനത്തുനിന്ന്‍ ഞാന്‍ വന്നതാ
ണികുഞ്ഞുതുമ്പ തന്നിലയിലേക്കായ് .
രാവിലെ പൊട്ടിവിടരുന്ന സൂര്യന്റെ ,
പോന്നു കിരണങ്ങളെന്നെ പുണരുന്നു .
വെട്ടിത്തിളങ്ങുന്ന ഞാനൊരു മുത്തുപോല്‍ ,
തുംബച്ചെടിയുടെ മുക്കുത്തി പോലെ ഞാന്‍ .
എന്‍പ്രഭ കണ്ടിട്ടസൂയ മൂത്തി –
ട്ടൊരുകുറുബിക്കാറ്റ് തള്ളിയെന്നെ
പിടിവിട്ടു വീണു ഞാനിലയില്‍ നിന്നും .
ഇത് കണ്ട തുമ്പ വിതുമ്പി നിന്നു.
ഞൊടിയിട കൊണ്ട് ഞാന്‍ താഴെയെത്തി .
പിന്നെ ഞാനവിടെ തിന്നാഴ്ന്നിറങ്ങി .
എന്നമ്മ തന്നുടെ നെഞ്ചിലെക്കായ് ,
ഭൂമിയാമമ്മ തന്നുള്ളിലെക്കായ്..................
അംജിത്ത് .കെ.
എട്ട് .ബി .
No comments:
Post a Comment
your opinion: