ജലം : ദൈവത്തിന്‍റെ
വരദാനം
നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും
പ്രധാനപ്പെട്ട ഒന്നാണുജലം.ജലമില്ലെങ്കില്‍ നാമില്ല.പഞ്ചഭുതങ്ങളായ ജലം ,അഗ്നി
,വായു,ഭുമി,ആകാശം എന്നിവയില്‍ ഏറ്റവും പ്രാധാന്യം ജലത്തിനു തന്നെ യാണ്. ജലമുള്ള
സ്ഥലത്ത് മാത്രമേ ഏതൊരു ജീവജാലത്തിനും നിലനില്‍പ്പുള്ളൂ .അതുകൊണ്ട് തന്നെ ആണല്ലോ സൗരയുഥത്തിലെ ജലമുള്ള ഏക ഗ്രഹമായ
ഭുമില്യില്‍ മാത്രം ജെവന്റെ തുടിപ്പുള്ളത് .
പ്രപഞ്ചം ഒരു മഹാത്ഭുതമാണ്.നമ്മുടെ ഭുമി
രഹസ്യങ്ങളുടെ കലവറയും അതിന്റെ ഒരു
കണ്ണിയാണ് നാമും ജലവും എല്ലാം.
നമ്മുടെ കേരളം ജലസ്രോതസുകളാല്‍
സമ്പന്നമാണ്.കേരളത്തില്‍ 44 നദികള്‍ ഉണ്ട്.
അതില്‍ 3 എണ്ണം കിഴക്കോട്ടും 41 എണ്ണം പടിഞ്ഞാറോട്ടും ഒഴുകുന്നു.
മാത്രമല്ല 34 കയലുകളാല്‍ കേരളം സമ്പന്ന
മാണ്. പൂക്കോട് ,പെരിയ ,തുടങ്ങിയ ശുദ്ധ ജലതടാകങ്ങളും കേരളത്തില്‍ ഉണ്ട്.കൊല്ലം ജില്ലയിലെ
ശാസ്താംകോട്ട കായലാണ് ഏറ്റവും വലിയ കായല്‍ .
കഴിഞ്ഞ 10 വര്‍ഷകാലം വരെ നാം ജലത്താല്‍
നീരാടി .ജലക്ഷാമം എന്തെന്ന് നാം അറിഞ്ഞിട്ടേയില്ല. എല്ലാ കാര്യത്തിനും വെള്ളം
ആവസ്യത്തിലതികം ലഭിച്ചു.എന്നാല്‍ ഇന്ന് നാം നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളില്‍
ഒന്നാണ് ജലക്ഷാമം. ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടാതെ മരിക്കുന്ന
എത്രയോ വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. ഒരു കുടം വെള്ളത്തിന്
വേണ്ടി എത്രയോ ദൂരം സഞ്ചരിക്കുന്ന കാഴ്ചകളും അനുഭവങ്ങളും നമുക്കോരോരുത്തര്‍ക്കും
ഉണ്ട്.
ഇതിനുള്ള പ്രധാന കാരണക്കാര്‍ നാം മനുഷ്യര്‍
തന്നെ യാണ്. ജലത്തിന്റെ മൂല്യം മനസ്സിലാക്കാതെ അവ മലിനമാക്കുകയാണ് ജനങ്ങള്‍ .
നമ്മുടെ പുണ്യ നദി എന്നറിയപെടുന്ന ഗംഗ പോലും ഇന്ന് മലിന മായികൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക്കും മാറ്റ് ആഹാരവശി ഷ്ടങ്ങളും കളയാനുള്ള പൊതു സ്ഥലമായി
മാറിയിരിക്കുകയാണ് ജലസ്രോതസുകള്‍. ഇതിനെതിരെ യുള്ള ഒരുപാടു നടപടികള്‍
ഉത്തരവാദിത്തപെട്ടവര്‍ നടത്തിയെങ്കില്ലും ഈ പ്രവണത തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ജലക്ഷമത്തിന്റെ മറ്റൊരു കാരണം
വനനശികരണമാണ്.ഇന്നത്തെ ജനത വനങ്ങള്‍ നശിപ്പിച് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മികുകയ്യാണ്
.മഴ പെയുന്നതിന്നു പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മരങ്ങള്‍. മരമില്ലെങ്കില്‍
മഴയില്ല .മഴയിലെങ്കില്‍ ജലമില്ല .ജലമിലെങ്കില്‍ ജീവനില്ല .
ജലസംരക്ഷണം ഓരോ വ്യക്തിയുടെയും
കടമയാണ്.അത് നാം സംരക്ഷിച്ചേ തീരു .ജലത്തിന്റെ മനോഹാരിത വര്‍ണ്ണിച്ചും പുഴകളുടെയും
മറ്റു ജലസ്രോതസുകളുടെയും ദയനീയ അവസ്ഥയെക്കുറിച്ചും പല കവികളും പറഞ്ഞിരിക്കുന്നു.
മുരുകന്‍ കാട്ടാക്കട തന്റെ കവിതയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“മതിലുകള്‍ക്കപ്പുറം പുഴകള്‍ വറ്റാരായി
വരിക ഭഗീരഥ വീണ്ടും “
പുഴകളുടെയും നദികളുടെയും ദയനീയ അവസ്ഥ
കണ്ടു അദ്ദേഹം കവിതയില്‍ ഭഗീരഥനോട് ഗംഗയെ ഒന്ന് കൂടെ ഭുമിയിലേക്ക് കൊണ്ടുവരാന്‍
അഭ്യര്‍ഥിക്കുകയാണ് .ഭുമിയില്‍ മൂന്നില്‍ ഒരു ഭാഗം കരയും ബാക്കി ഭാഗം ജലവുമാണ്. ജലക്ഷാമം
ഇത് പോലെ ഇനിയും തുടരുകയാന്നെങ്കില്‍ ജലസ്രോതസുകള്‍ വറ്റി വരണ്ടു മൂന്നില്‍ രണ്ടു
ഭാഗവും കരയുടെ അംശ മായി മാറും.
ജലസംരക്ഷണം നാം ഓരോരുത്തരുടെയും കടമയാണ്.
ജലക്ഷാമം പരിഹരിക്കാന്‍ നാം ഓരോരുത്തരും കഠിന പരിശ്രമം നടത്തേണ്ടതാണ്.
ജലസംരക്ഷന്നതിനു വേണ്ടി ഗവ: നമുക്ക് തരുന്ന ഓരോ നിയമങ്ങള്ലും നാം പാലിക്കണം. 10
വര്ഷം മുമ്പുള്ള കേരളത്തെ നാം തിരിച്ചു കൊണ്ടുവരണം .നാം വര്‍ണിക്കുന്നത് പോലെ ഒരു
പ്രകൃതി നാം നേടിയെടുക്കണം .കവിയുടെ
മനസ്സിലെ മഴയും വെള്ള ചാട്ടങ്ങളും നാം കൊണ്ടു വരണം .
ഇനിയുള്ള നമ്മുടെ ജീവിതത്തെ ജലത്തിന്‍റെ
സംരക്ഷണം നാം ഉറപ്പാക്കണം .
ജലസംരക്ഷണത്തിനായി ചില വ്യക്തികള്‍ മുന്നോട്ട്
വന്ന് വേണ്ടതൊക്കെ ചെയ്യുന്നുണ്ട്. ജലസംരക്ഷണത്തിന്റെ ബോധാവല്‍കരണത്തി നായി വര്‍ഷത്തില്‍
ഒരു ദിവസം ജലസംരക്ഷണ ദിനമായി
ആചരിക്കുന്നുണ്ട് .ഒരിക്കല്‍ മലിനമായ ജലം
പിന്നിട് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.നാം അവ കരുതലോടെ ഉപയോഗികുക .
ദൈവം നമുക്ക് തന്ന വരദാനമാണ് ജലം .അവ
നശിപ്പികരുത് .അതിലുള്ള ദോഷം നമുക്ക് തന്നെയാണ് എന്ന് നാം ഓര്‍ക്കുക. ജലം അമൂല്യമാണ് .അത് സുക്ഷിച്ചു
മാത്രം ഉപയോഗിക്കുക .
രോഷ്നി .എം
ഒമ്പത് . ബി
No comments:
Post a Comment
your opinion: