Sunday, January 5, 2014

കടമകള്‍ മറക്കുന്ന ആധുനിക സമൂഹം

ആമുഖം :

ഗ്രാമത്തിന്‍റെ മുഖച്ഛായ മാറികൊണ്ടിരിക്കുകയാണ് . ഇന്നത്തെ ഗ്രാമങ്ങള്‍ നാളത്തെ നഗരങ്ങളാണ്
 .ഇന്നത്തെ നഗരങ്ങളോ നാളത്തെ മഹാനഗരങ്ങളും .ആധുനികയുടെ ഈ ഓട്ടത്തിനിടയില്‍ നമ്മില്‍ നിന്നും ധാരാളം മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപ്പോവുന്നു .പുതിയതില്‍ നിന്നും പുതിയതിലെക്കുള്ള യാത്രയില്‍ പലതും അവര്‍ മറന്നു പോകുന്നു .ആധുനികത എന്ന സങ്കല്പം മനുഷ്യ മൂല്യങ്ങളെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിരിക്കുന്നു .നാടിനോടും വീടിനോടും സമൂഹത്തിനോടും ഉള്ള കടമകള്‍ അവന്‍ മറന്നു പോകുന്നു .ഇന്ന് ഈ ആധുനിക സമൂഹം കടമകള്‍ പാലിക്കുന്നില്ല എന്ന വാസ്തവം നാം മനസ്സിലാക്കണം .

എന്താണ് കടമ ?

എന്താണ് കടമ എന്നത് ഇന്നത്തെ ആധുനിക സമൂഹത്തിനു അറിയില്ല .നമ്മെ വളര്‍ത്തിയ മാതാപിതാക്കളോട് ,  നമ്മെ പഠിപ്പിച്ച അധ്യാപകരോട് ,നമ്മെ നാമാക്കിയ സമൂഹത്തോട് നമ്മുക്കുള്ള പ്രതിബദ്ധതയാണത് .അവരോടു നമ്മുക്കുള്ള സ്നേഹവും കരുതലും പ്രവര്‍ത്തിയിലൂടെ കാണിക്കുന്നത് വഴി നാം നമ്മുടെ കടമ നിര്‍വഹിക്കുന്നു . നാടോടുമ്പോള്‍ നടുവേയോടണം എന്ന പഴമൊഴിയുടെ അര്‍ത്ഥം തെറ്റായി വ്യാഖാനിച്ചവാരായിരിക്കണം ഒരു പക്ഷെ ആധുനിക സമൂഹത്തിന്റെ കടമകളെ ഇല്ലാതാക്കിയത് .വ്യക്തമായി പറയുകയാണെങ്കില്‍ കടമകള്‍ എന്ന സങ്കല്പത്തെ  തുടച്ചുമാറ്റിയത് കടമകള്‍ മറക്കുന്നത് കൊണ്ടാകാം .ഇന്നത്തെ സമൂഹം തെറ്റില്‍ നിന്ന് തെറ്റിലേക്ക് വീണു കൊണ്ടിരിക്കുന്നത്

കുടുംബത്തോടുള്ള കടമ

മാതാപിതാക്കളും കുട്ടികളും തമ്മിലുണ്ടായിരുന്ന ബന്ധത്തിന് ആധിനികത ഏല്‍പ്പിച്ച മുറിവ് വളരെ വലുതാണ്‌ .അണുകുടുംബ വ്യവസ്ഥയിലേക്കു ഇന്നത്തെ സമൂഹം ചുരുങ്ങിപ്പോയിരിക്കുന്നു .മാതാപിതാക്കള്‍ക്ക് മക്കളോട് ചില കടമകള്‍ ഉണ്ട് .എന്നാല്‍ ഇന്നത്തെ സമൂഹം അത് മറന്നു പോയിരിക്കുന്നു .മുലപ്പാലിനുപകരം കുപ്പിപ്പാല്‍ കൊടുക്കുന്ന അമ്മമാരും സ്വന്തം മക്കളെ വെട്ടിക്കൊന്ന അച്ചന്മാരും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട് .മക്കളുടെ വളര്‍ച്ചക്ക് ഉതകുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുക ,നല്ല ജീവിത മാതൃക കാട്ടികൊടുക്കുക ,എല്ലാത്തിലും ഉപരി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സ്നേഹം പകര്‍ന്നു കൊടുക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്.അതുപോലെ മക്കള്‍ക്കുമുണ്ട് കടമകള്‍ .മാതാപിതാക്കളെ ബഹുമാനിക്കുക, മാതാപിതാക്കളെ ശുശ്രുഷിക്കുകയും വാര്‍ദ്ധക്യകാലത്ത് അവര്‍ക്ക് താങ്ങും തണലുമായി നിലനില്‍ക്കുക മുതലായവ മക്കളുടെ കടമയാണ് .ഇന്നത്തെ സമൂഹം ഇവയെല്ലാം മറന്നു പോയിരിക്കുന്നു .വര്‍ദ്ധിച്ചു വരുന്ന അനാഥ മന്ദിരങ്ങളും ഇതിനു തെളിവാണ് .സ്നേഹബന്ധങ്ങള്‍ ഇന്ന് ഏകദേശം നശിച്ചു കഴിഞ്ഞു .വിവാഹമോചനങ്ങള്‍ ഒരു ഫാഷനായി മാറികൊണ്ടിരിക്കുകയാണ് .ഹരിശചന്ദ്രന്റെ പിതൃസ്നേഹത്തിന്റെ നൂറിലൊരംശം ഇന്നത്തെ സമൂഹത്തിനുണ്ടോ എന്ന് സംശയമാണ് .

നാടിനോടുള്ള കടമ
നമ്മെ വളര്‍ത്തിയ നാടിനോടും ഒരു ഉത്തമ പൌരനെന്ന നിലയില്‍ നമ്മുക്ക് കടമകള്‍ ഉണ്ട് .നമ്മുടെ വളര്‍ച്ചക്കായി സഹായങ്ങള്‍ ചെയ്തു തന്ന നമ്മുടെ രാഷ്ട്രത്തിനോടും നാം കൂറുളളവരാകണം .പുറം രാജ്യസേവനത്തില്‍ താല്പര്യം കാട്ടുന്ന സമൂഹം ഒരു നിമിഷം ഒന്നാലോചിക്കണം . നമ്മുടെ നാടിനുവേണ്ടി നാം എന്താണ് ചെയ്തത് ? ദിവസവും നാം ദേശസ്നേഹത്തോടെ ചൊല്ലുന്ന പ്രതിജ്ഞ പാലിക്കേണ്ടതല്ലേ ? രാജ്യത്തോട് നമ്മുക്കുള്ള കടമകള്‍ പൂര്‍ത്തിയക്കപ്പെടെണ്ടതല്ലേ ? .പുറം രാജ്യങ്ങളിലേക്ക് പറന്നുയരാന്‍ താല്പരരായ നാം ഒന്നാലോചിക്കണം നമ്മെ കൊണ്ടു ഈ നാടിനു ആവശ്യങ്ങള്‍ ഉണ്ട് .സ്വന്തം നാട്ടില്‍ ജോലിചെയ്തു അതിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ നാം സന്തോഷം കണ്ടെത്തണം .അങ്ങനെ രാജ്യത്തോടുള്ള കടമകള്‍ പൂര്‍ത്തിയാക്കണം .

സമൂഹത്തിനോടുള്ള കടമ

മനുഷ്യന്‍ ഒരു സമൂഹ്യജീവിയാണ് .സമൂഹമാണ്‌ അവനെ വളര്‍ത്തുന്നത് .സമൂഹമാണ് അവനെ ഉയര്‍ത്തുന്നത് .സമൂഹമാണ് അവനെ താനാക്കി മാറ്റുന്നത് . ഈ സമൂഹത്തോട് നാം നമ്മുടെ കടമകള്‍ പാലിച്ചേ മതിയാകു. സമൂഹത്തിന്‍റെ ഉന്നമനത്തിനും അതിന്റെ വികസനത്തിനുമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ് .സമൂഹ കൂട്ടായ്മകളില്‍ പങ്കു ചേര്‍ന്ന് നാടിന്റെ സമഗ്ര വികസനമാണ് നാം ലക്ഷ്യം വെക്കേണ്ടത് .ഇന്നത്തെ രാഷ്ട്രിയ നേതാക്കളില്‍ പോലും ഈ ഗുണം നമ്മുക്ക് കാണുവാന്‍ സാധിക്കുകയില്ല എന്നുള്ളത് വളരെ വിഷമകരമായ ഒരു വസ്തുതയാണ് . ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു .ഒരു നല്ല ഭാവി പടുത്തു ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു .

പരിഹാരങ്ങള്‍

വിവാഹബന്ധ സ്ഥാപനത്തിന് മുന്നോടിയായി ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ് .വിവാഹജീവിതത്തെ കുറിച്ചും മാതൃ – പിതൃ ബന്ധത്തെ കുറിച്ചും ഇതിലൂടെ നമ്മുക്ക് മനസ്സിലാക്കാനാവും .മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ആഴപെടെണ്ടതുണ്ട്.ചെറുപ്പക്കാലത്ത് തന്നെ മക്കള്‍ മാതാപിതാക്കളോടുള്ള കടമകലെക്കുരിച്ചു ബോധവാന്മാര്‍ ആകേണ്ടത് അത്യാവശ്യമാണ് .സ്നേഹനിര്‍ഭരമായ കുടുംബജീവിതത്തിനു മാത്രമേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന / മറന്നുകൊണ്ടിരിക്കുന്ന കടമകളെക്കുറിച്ച് ആധുനിക സമൂഹത്തെ ബോധവാന്മാരാക്കാന്‍ ആവൂ .
സ്വന്തം നാട്ടില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള മനസ്സ് കുട്ടികളില്‍ വളര്‍ത്തിയെടുക്കണം .നവോദയ വിദ്യാലയങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ കുട്ടികളുടെ വ്യക്തിത്വവികാസത്തിനും അതുവഴി അവരില്‍ നാടിനോടും സമൂഹത്തോടുമുള്ള കടമകള്‍ ഊട്ടി ഉറപ്പിക്കുന്നതില്‍ സഹായകും .

ഉപസംഹാരം

ആധുനികത എന്ന തത്ത്വം മുറുകെ പിടിച്ചു ഇന്നത്തെ ആധുനികത സമൂഹം നടത്തുന്ന യാത്ര പക്ഷെ അവരുടെ കടമകളെ കുറിചുളള ബോധത്തെ പാടെ തകര്‍ത്തിരിക്കുകയാണ് . പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണം എന്ന നയം കുട്ടികളില്‍ വളര്‍ത്തരുത് .ആധുനികതയില്‍ കടമകള്‍ക്ക് സ്ഥാനമില്ല എന്ന ചിന്തയിലാണ് ആദ്യം മാറ്റം വരേണ്ടത് .ശോഭനിയമായ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഇന്നത്തെ ആധുനിക സമൂഹം മറന്ന കടമകള്‍ അവരില്‍ അരക്കിട്ട് ഉറപ്പിക്കെണ്ടതുണ്ട്.കടമകള്‍ മറക്കാത്ത ,കടമകള്‍ പാലിക്കുന്ന ഒരു നല്ല സമൂഹം പുനര്‍ജ്ജനിക്കട്ടേ .....................
അമല്‍ വിന്‍സെന്റ്
 .
പത്ത്. ബി .

  

4 comments:

  1. Good keep it up. May God Bless You

    ReplyDelete
  2. സ്വര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട ഈ വാക്കുകള്‍ വായിക്കുന്ന ഏവരുടെയും ജീവിതത്തില്‍ പ്രകാശം പരത്തട്ടെ !!!

    ReplyDelete
  3. It is wanted to teach the children that the nature makes the 🌎

    ReplyDelete

your opinion: