Monday, January 6, 2014

പിറന്നാള്‍ സമ്മാനം

അമ്മു അന്ന് വളരെ സന്തോഷത്തിലായിരുന്നു .

കാരണം ആ ദിവസം അവളൂടെ പിറന്നാള്‍ ആയിരുന്നു .

അവളുടെ പിറന്നാളായിരുന്നു എന്നതിനെക്കാളും സന്തോഷം 

അവള്‍ക്കുണ്ടായിരുന്നു .അവളുടെ അച്ഛന്‍ പല വര്‍ഷങ്ങള്‍ക്കു ശേഷം അമ്മുവിന്‍റെ വീട്ടില്‍ വരികയാണ് .സൈന്യത്തിലാണ് അച്ഛന് ജോലി .
അമ്മുവിന്‍റെ അമിതമായ സന്തോഷം കണ്ട് അവളുടെ കൂട്ടുക്കാരിയായ മീന ചോദിച്ചു

 “എന്താ ഇത്ര വലിയ സന്തോഷം ?”
അമ്മു ഉത്തരവും നല്‍കി .

“എന്‍റെ അച്ഛന്‍ പട്ടാളത്തില്‍ നിന്നും വരികയാണ്.അച്ഛന്‍ എനിക്ക് എന്തൊക്കെ കൊണ്ടു വരുമോ?,പുതിയ ഉടുപ്പും പാവയും പിന്നെ മിട്ടായിയും കൊണ്ടുവരും “
“ഹായ് ! നിനക്ക് എന്തൊക്കെ കൊണ്ട് വരും ?, അതൊക്കെ എനിക്കും തരുമോ?’’
എന്ന് മീന ചോദിച്ചു.
‘’എന്‍റെ ഏറ്റവും വലിയ കൂട്ടുക്കരിയായ നിനക്ക് അതൊന്നും തന്നില്ല എങ്കില്‍ പിന്നെ ആര്‍ക്കാണ് കൊടുക്കുക ?’’ എന്ന് അമ്മു പറഞ്ഞു.

അമ്മുവും മീനയും സന്തോഷത്തോടെ സ്കൂളിലേക്ക് നടന്നു.
അമ്മു സ്കൂളില്‍ എത്തി, അവിടെയുള്ള തന്റെ പ്രിയപ്പെട്ട അണ്ണാന്‍കുഞ്ഞിനു കൊണ്ടുവന്ന പലഹാരങ്ങള്‍ നല്‍കി.

സന്തോഷത്തോടെ കിളികളുടെയും പൂമ്പാറ്റകളുടെയും പുറകെ ഓടി നടന്നു.
പൂക്കളോടും കിളികളോടും അവള്‍ കിന്നാരം പറഞ്ഞു. രാവിലെ അമ്മ എണ്ണതേച്ചു മിനുക്കിയ മുടിയില്‍ അവള്‍ പൂക്കളെ തിരുകി കയറ്റി.

പൂകള്‍ കൊണ്ടു മാലയുണ്ടാക്കി അവള്‍ കഴുത്തിലണിഞ്ഞു .ഒന്ന് തന്റെ പ്രിയപ്പെട്ട അച്ഛന് വേണ്ടി അവള്‍ നീക്കി വെച്ചു.

കൂട്ടുകാരികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും അവള്‍ സമയം തള്ളിനീക്കി .
അപ്പോഴൊന്നും തന്റെ അച്ചനെക്കുരിച്ചും അച്ഛന്‍ കൊണ്ടുവരുന്ന വസ്തുക്കളെ കുറിച്ചും പറയാന്‍ അവള്‍ മറന്നില്ല .

സ്കൂളില്‍ ബെല്ലടിച്ചു. മറ്റൊന്നും ആലോചിക്കാതെ അവള്‍ വേഗത്തില്‍ ഓടി .തന്റെ അച്ഛനെ കുറിച്ച് ഓര്‍ത്തതിനാല്‍ തന്റെ പ്രിയപ്പെട്ട മമ്മദിക്കായോടു കിന്നാരം പറയാന്‍ അവള്‍  നിന്നില്ല .

വഴിയരികിലെ മാവിന്റെ തണലില്‍ വിശ്രമിക്കാനും അവയ്ക്ക് തോന്നിയില്ല .അവള്‍ ഓടുകയായിരുന്നു.
ഓടുന്നതുപോലെ തന്നെ അവള്‍ സ്വപ്നവും കണ്ടു.
തന്റെ അച്ഛന്‍ ഓടി വന്ന് തന്നെ കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതും അവള്‍ സ്വപ്നം കണ്ടു.

സ്വപ്നത്തില്‍ നിന്നും അവള്‍ ഉണര്‍ന്നത് വീട്ടു മുറ്റത്തെത്തിയപ്പോള്‍ ആണ്.
അച്ഛാ എന്ന് വിളിച്ചു കൊണ്ടു അവള്‍ വീടിനകത്ത് കയറി.പുറത്തിരുന്ന അമ്മയോട് അച്ഛനേനെ പറ്റിക്കാന്‍ നോക്കുകയാണ് അല്ലെ ? അച്ഛന്‍ അകത്തുണ്ടെന്നു എനിക്കറിയാം എന്ന് പറഞ്ഞു കൊണ്ടു അവള്‍ അകത്തേക്ക് ഓടി .പക്ഷെ അവള്‍ക്കു അച്ഛനെ എവിടെയും കാണുവാന്‍ സാധിച്ചില്ല.
അവള്‍ക്ക് പിന്നിട് കാര്യം മനസിലായി.ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു .അച്ഛന് അതില്‍ പങ്കെടുക്കണം .അതിനാല്‍ അച്ഛന്‍ ഇന്ന് വരില്ല .പക്ഷെ പിറന്നാള്‍ സമ്മാനമായി അച്ഛന്‍ പല വസ്തുക്കളും അയച്ചിട്ടുണ്ട് .
അവള്‍ ഒരു കത്തെഴുതാന്‍ തുടങ്ങി .

‘’പ്രിയപ്പെട്ട അച്ഛാ, അച്ഛന്‍ എന്താ ഇന്ന് വരാത്തത് ?, ഞാന്‍ അച്ഛനെ എത്ര കാത്തിരുന്നെന്നോ ,അടുത്ത തവണ അച്ഛന്‍ നിശ്ചയമായും വരണം.ഇലെങ്കില്‍ അമ്മുകുട്ടി ഇവിടെയിരുന്ന്‍ കരയുകയായിരിക്കും .
അച്ഛന്‍ എന്തിനാ ഇവയെല്ലാം എന്നിക്ക് പാര്‍സല്‍ ആയി അയച്ചു തന്നത് ? എനിക്ക് ഇവയേക്കാള്‍ പ്രിയം എന്‍റെ അച്ഛനെ ആണ് .എനിക്ക് പ്രിയപ്പെട്ട പിറന്നാള്‍ സമ്മാനം അച്ഛനാണ്.അടുത്ത തവണയെങ്കിലും അച്ഛന്‍ എനിക്കാ പിറന്നാള്‍ സമ്മാനം നല്‍കണം .
എന്ന്
സ്വന്തം
അമ്മു കുട്ടി “


അവള്‍ ആ കത്ത് തന്റെ അമ്മക്ക് നല്‍കി.അമ്മയുടെ കണ്ണില്‍ കണ്ണുനീര്‍ നിറയുന്നത് അവള്‍ കണ്ടു...............

അലന്‍.കെ.ജോര്‍ജ്ജ് .

എട്ടാംക്ലാസ്. എ




No comments:

Post a Comment

your opinion: