കുറ്റവും ശിക്ഷയും
ഫയദര്‍ ദസ്തോവ്സ്കി.
മനസ്സിന്‍റെ
ആഴക്കലക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉള്‍ക്കാഴ്ചയും പ്രവാചക തത്വത്തിന്‍റെ
വക്കൊളമെത്തുന്ന ആഖ്യാന ഗരിമയും ദുരിത പൂര്‍ണമായ ജീവിതാവസ്ഥകളും ,വിശ്വാസത്തിന്‍റെയും
വിശ്വാസ ഭംഗങ്ങളുടെയും ,വിഹ്വലതകളും ആഖ്യാനം ചെയ്യുന്ന അനുപമ ക്ലാസ്സിക്കും നന്മ
തിന്മകളുടെ കേവലതകളെ മറികടക്കുന്ന ജീവിത വീക്ഷണവും ഇരുപതാം നൂറ്റാണ്ടിലെ
സാഹിത്യത്തെയും സൌന്ദര്യ ശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വ
സാഹിത്യത്തിലെ മാസ്റ്റര്‍ പീസുമായ ദസ്തേവ്സ്കിയുടെ ‘’കുറ്റവും ശിക്ഷയും ‘’ എന്ന
നോവല്‍ എന്നെ വളരെയധികം സ്വധിനിച്ചു .
മന ശാസ്ത്രപരമായ
ഒരു വിശകലന ബുദ്ധിയോടെ ലോകത്തെ നോക്കി കാണാനും കഥാപാത്രങ്ങളുടെ മാനസികങ്ങളും
സൂക്ഷ്മാധിസൂക്ഷ്മങ്ങലുമായ ഘാത പ്രത്യാഘാതങ്ങളെ അതിവിധക്തമായി ചിത്രികരിക്കാനും
നൈപുണ്യ നാണ് ദാസ്തെവ്സ്കി .
പിതാവ്
ഭിഷഗ്വരനായിരുന്നത് കാരണം ,മോസ്കോവിലെ
ആശുപത്രി അന്തരീക്ഷത്തില്‍ കുട്ടിക്കാലം ചില വഴിക്കേണ്ടി വന്ന
ദസ്തേവ്സ്കിയുടെ സ്വാധീന വ്യക്തിത്വങ്ങള്‍ വീട്ടിലെ വാലിയക്കാരനും വീര സാഹസിക കഥകളും നാടോടികഥകളും ചെറുപ്പത്തിലെ
ഹൃദിസ്ഥമാക്കി തന്ന മുത്തശ്ശി യുമായിരുന്നു . പതിനാറാം വയസ്സില്‍ ,അമ്മയെ നഷ്ട്ടപ്പെട്ട
ബാലന്‍ ,പിതാവിന്‍റെ ഉഗ്ര ശാസനകളെയും കടുംപിടുത്തങ്ങളെയും മറിക്കടക്കാന്‍ വായനയില്‍
ആണ്ടു .
ഗോഗളും ,ബെന്സാക്ക്
തങ്ങളിലേക്ക് ഏറെ സ്വാധീനിച്ച ദാസ്തെവ്സ്കി അദേഹത്തിന്റെ കൃതികളാല്‍ വിശ്വ
മാനിതനും അദേഹത്തിന്റെ കൃതികള്‍ വിശ്വോത്തരങ്ങളായി പരിലസിക്കുകയും ചെയ്തു .
ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളെ പറ്റി തികഞ്ഞ ധാരണകല്‍ ഉള്ളപ്പോള്‍ ,തന്നെ
ജീവിതത്തെ അങ്ങേയറ്റം സ്നേഹിച്ച ഒരാളായിരുന്നു ദാസ്തെവ്സ്കി . ഇരുപതാംനൂറ്റാണ്ടില്‍
മനോവിശ്ലേഷണം, അസ്തിത്വവാദം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച വികാസത്തിന് അമൂല്യമായ
സംഭാവനകള്‍ നല്‍കാന്‍ ദസ്തേവ്സ്കിയുടെ ദാര്‍ശനികവും മനശാസ്ത്രപരവുമായ ഉള്‍കാഴ്ച
സഹായകരമായിട്ടുണ്ട് .
ലോകത്തെ മുഴുവനും
സ്വാധീനിച്ച് തന്‍റെ കൈപ്പിടിയില്‍ ഒതുക്കി അവരെ വായനയുടെ ആഴങ്ങളിലേക്ക്
കൊണ്ടുപോകാറുള്ള റഷ്യന്‍ സാഹിത്യകാരനും നോവലിസ്റ്റുമായ ഫയ്ദര്‍ മിഖായേലോവിച്ച് ദസ്തോവ്സ്കി
1821 നവംബര്‍ 11നു മിഖയാല്‍ - മറിയ ദബതിമാരുടെ
മകനായി മോസ്കോവില്‍ ഭൂജാതനാവുകയും 1881 ഫെബ്രുവരി 9 നു ചരമം വരിക്കുകയും ചെയ്തു
.ലോകസാഹിത്യത്തിലേക്ക് എല്ലാവിധെനയും കൃതികള്‍ സമ്മാനിച്ച ടോള്‍സ്റ്റോയ്‌ക്കുപ്പോലും
നോവല്‍ നിര്‍മാണത്തില്‍ ആചാര്യനായിരുന്ന ദാസ്തോവ്സ്കി ഒരു പ്രാവിനെ പോലെ പറന്നുയര്‍ന്നു
.
വളരെ രസകരവും
മാധുര്യവും നിറഞ്ഞ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിനെ മറ്റൊരു ലോകത്തിലേക്ക് മറ്റൊരാളായി
കൊണ്ടുപോകാന്‍ തക്ക ശക്തി യുള്ള
,ലോകത്തിലെ എല്ലാ ഭാഷയിലും പ്രസിദ്ധികരിച്ചിട്ടുള്ള ‘’കുറ്റവും ശിക്ഷയും ‘’
എന്ന നോവല്‍ എനിക്ക് വളരെയധികം ആസ്വാധകരമായിരുന്നു.
തന്റേതായ
അനുഭവമല്ലെങ്കിലും കഥാപാത്രങ്ങളുടെ അനുഭവം വര്‍ണ്ണിക്കുന്നതില്‍ ഇദേഹം നൈപുണ്യനാണ്
.തന്‍റെ അബോധാവസ്ഥയില്‍ താന്‍ ചെയ്യാനിടയായ ഒരു കൊലക്കുറ്റത്തെക്കുറിച്ച് ഓര്‍ത്ത്
ബാക്കിയുള്ള ജീവിതം കൂടി മനസമാധനമില്ലാതെ മനസ്സിന് ശാന്തി ലഭിക്കാതെ ഒരു
ഭ്രാന്തന്റെ പ്രവണതയടോകൂടി നടക്കുന്ന കഥാനായകനെയാണ് ഈ റഷ്യന്‍ അവതരിപ്പികുന്നത് .
അതിനിടയില്‍ തന്‍റെ സഹോദരി തന്‍റെ ഉന്നതിക്കുവേണ്ടി സഹിക്കാന്‍ തയ്യാറാകുന്ന ത്യാഗ മനോഭാവങ്ങളും ,അമ്മക്കും സുഹൃത്തിനും
തന്നോടുത്തോന്നുന്ന സ്നേഹവായ്പ്പുകളും , കഥാനായകനെ വിഷണ്ണ്നാക്കുകയാണ് .
തന്‍റെ എല്ലാ
കഥകളുടെയും മുഖ്യ പ്രമേയമായ ദാരിദ്ര്യം തന്നെയാണ് ദാസ്തെവ്സ്കിയുടെ ഈ നോവലിന്‍റെ
മുഖ്യപ്രമേയം . എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം
തന്നെയാണ് ദാസ്തെവ്സ്കിയുടെ ഈ നോവലിലും .
വളരെ ബോധപൂര്‍വം
,ഒത്തിരി ആലോചിച്ച് നടപ്പാക്കിയ കൊലയാണ് എങ്കില്‍പോലും അബോധാവസ്ഥയില്‍ ചെയ്ത ഒരു
കൊലയായിട്ടുമാത്രമേ എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞുള്ളൂ .വിദ്യാര്‍ത്ഥിയായിരുന്ന
കഥാനായകന്‍ ലേഖനങ്ങളെഴുതി പ്രസിദ്ധിക്കരിക്കാരുണ്ടായിരുന്നു .അങ്ങനെ
കൊലക്കുറ്റത്തെക്കുറിച്ച് എഴുതി പ്രസിദ്ധീകരിച്ച അദേഹത്തിന്റെ അഭിപ്രായങ്ങളും
നിഗമനങ്ങളും തന്നെയാണ് അദേഹത്തിന്റെ ജീവിതത്തിലും സംഭവിച്ചത് . ഈ നോവല്‍ ഇതിനെക്കുറിച്ച്
വളരെമനോഹരമായും അര്‍ത്ഥസബുഷ്ട മായും പരാമര്‍ശിച്ചിട്ടുണ്ട് .ദാരിദ്ര്യവും
കഷ്ടപ്പാടുകളുമാണെങ്കില്‍ പോലും അദേഹം രണ്ടു യുവ ഹൃദയങ്ങള്‍ തമ്മിലുണ്ടായ യഥാര്‍ത്ഥ
മായ പ്രണയത്തെക്കുറിച്ചും വര്‍ണ്ണിച്ചിട്ടുണ്ട് .ദാരിദ്ര്യം മൂലം മഞ്ഞകാര്‍ഡ്
എടുക്കേണ്ടിവന്ന ഒരു സുന്ദരിയാണ് ഇതിലെ നായിക,സോണിയ .അവളുടെ കുടുംബ പശ്ചാത്തലവും
അവ നായകന്‍ റാസ്‌കോള്‍നിക്കൊവുമായി ബന്ധപ്പെടുന്ന സന്ദര്‍ഭവും വളരെ മനോഹരമാണ്
.ഒടുവില്‍ ജയിലിലടക്കപ്പെട്ടപ്പോഴും തനിക്ക് സോണിയ ഉണ്ടെന്നുള്ള
ആത്മവിശ്വാസമായിരുന്നു നിക്കൊവിനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് . പുതിയ ഒരു
ജീവിതത്തെ വരവേല്‍ക്കാനായി കാത്തിരിക്കുന്ന നായികയെയും നായകനെയും അവരുടെ
മോഹങ്ങളെയും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുകൊണ്ട് നോവല്‍ അവസാനിക്കുകയാണ് .
വായന , ടെലിവിഷന്‍
,കപ്യുട്ടര്‍ ,ഇന്റര്‍നെറ്റ് എന്നി മേഖലകളെക്കാള്‍ ,പുളകോദ്ഗമാണ് ഒരു പുസ്തകം
എന്ന് ദാസ്തോവ്സ്കിയുടെ അത്യന്തം സ്തോഭജനകമായ നോവലും മറ്റും വായിക്കുമ്പോള്‍
മനസ്സിലാകും .
ടോള്‍സ്റ്റോയ്‌ക്കുപ്പോലും
നോവല്‍ നിര്‍മാണ ത്തില്‍ ആചാര്യനായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ
ആഖ്യായകന്റെ സവിശേഷതകല്‍ നമ്മുക്ക് ഊഹിക്കാം .
ദാസ്തോവ്സ്കിയുടെ
ഞാന്‍ ആദ്യമായി വായിക്കുന്ന നോവലാണ് ‘’കുറ്റവും ശിക്ഷയും ‘’. ഈ ഒറ്റ നോവല്‍ ഒന്ന്
കൊണ്ട് തന്നെ ഞാന്‍ അദേഹത്തിന്റെ ആരാധികയായി മാറുകയായിരുന്നു .അദേഹത്തിന്റെ കഴിവും
രചനാശൈലിയും എടുത്തു പറയേണ്ടുന്ന ഒന്നാണ് .
മനസ്സിന്‍റെ
അഗാതമായ അറകളിലേക്കു ഇറങ്ങിച്ചെന്നു അവിടുത്തെ ഓരോ നിമിഷവും ശ്രധലുവായി എല്ലാം
നിരീക്ഷിച്ച് മനസ്സില്‍ കുറിച്ചിടുന്ന ഒരു റഷ്യന്‍ സാഹിത്യക്കരനായ
ദസ്തേവ്സ്കിയുടെ മികവില്‍ കുളിച്ചുനില്‍ക്കുന്ന
ഒരു കൃതി യായ ‘’കുറ്റവും ശിക്ഷയും ‘’ എന്നെ അതിന്‍റെ ആന്തരഗര്‍ത്തത്തിലേക്ക്
വശികരിക്കുകയായിരുന്നു .വായിക്കുന്നവന്‍ ലയിച്ചുപോകത്തക്ക മാഹത്മ്യ മുള്ള
അദേഹത്തിന്റെ കൃതികളില്‍ ഒന്നാണ് ഇത് .
ആഷിത ജോഷി .
CLASS X A