കടല്‍ തീരത്ത് ./ ഒ.വി. വിജയന്‍ .
മലയാളി മനസ്സുകളില്‍
പ്രിയങ്കരനായ എഴുത്തുകാരില്‍ ഒരാളാണ് ശ്രീ . ഒ.വി. വിജയന്‍ .ഇദേഹത്തിന്റെ
പ്രശസ്തമായ ചെറുകഥാ സമാഹാരമാണ് ‘’ കടല്‍ തീരത്ത്’’ .തലമുറകള്‍, ഗുരുസാഗരം
,ഖസാകിന്റെ ഇതിഹാസം തുടങ്ങിയ കൃതികളെപ്പോലെ തന്നെ വളരെ പ്രശസ്തമായ കൃതിയാണിത് .
മനുഷ്യമനസുകളുടെ
ആഴം തൊട്ടറിഞ്ഞ ഇദേഹത്തിന്റെ ഒരു കൃതിയും വളരെ ശ്രദ്ധ അര്‍ഹികുന്നതാണ് .
പതിനാലു കഥകള്‍
അടങ്ങുന്ന ഈ കൃതിയിലെ ഓരോ കഥയും വ്യത്യസ്ത മനുഷ്യരുടെ കഥയാണ് ആവിഷ്കരിക്കുന്നത് .
കടല്‍ തീരത്ത് എന്ന കഥയില്‍ , തൂക്കിലേറ്റാന്‍ പോകുന്ന മകനെ കാണാന്‍ വേണ്ടി
യാത്രത്തിരിക്കുന്ന വെള്ലായിയപ്പനെ ആണ് ആവിഷ്കരിക്കുന്നത് .ഗ്രാമവാസികളായ
വെള്ളായിയപ്പനും മകനായ കണ്ടുണ്ണിയുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍ .
മകനെ കാണാന്‍
പോകുമ്പോള്‍ വെള്ളായിയപ്പന്റെ മനസ്സില്ലൂടെ കടന്നു പോകുന്ന ചിന്തകള്‍ വളരെ ശോചനാത്മക
മാണ് .പുഴയിലെ വെള്ളത്തില്‍ തന്റെ അച്ഛന്റെ ശവത്തെ കുളിപ്പിച്ചതും
,കുണ്ടുണ്ണിയോടൊത്ത് കുളത്തില്‍ പോയി കുളിപ്പിച്ചത് ,ഇതൊക്കെയായിരുന്നു ആ ചിന്തകള്‍
.
ഇതുപോലുള്ള മറ്റൊരു
കഥയാണ് ‘’തിരിച്ചുപ്പോക്ക് ‘’.ഇതിലെ മുഖ്യകഥാപാത്രം കുണ്ടുണ്ണിയമ്മാവനാണ്
.ഭൂമിയുടെ അവകാശത്തെക്കുറിച്ചും ,മണ്ണിനെയും മരങ്ങളെയും കുറിച്ചും പറയുന്ന
കുണ്ടുണ്ണിയമ്മാവാന്‍ ഒടുവില്‍ ഇഹലോകം വെടിയുന്നു .
ഈ പതിനാലു കഥകളില്‍
എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ രണ്ടു കഥകളാണ് .ഈ കഥകള്‍ വായനാക്കരുടെ മനസ്സിനെ വിവിധ
അര്‍ത്ഥതലങ്ങളിലേക്ക് കൊണ്ടുപോകുന്നു .
എല്ലാവരും തന്നെ ഹൃദയസ്പര്‍ശിയായ
ഇത്തരം നല്ല കഥകള്‍ വായിക്കണം .
വിശ്വശ്രീ .പി.വി .
CLASS .X A
It is a good work .....keep it up
ReplyDeleteIt is a nice work.....all the best
ReplyDelete