‘’രാമായണ കിളി ‘’
‘’പതിനാലു വര്‍ഷം വനത്തില്‍ ,
വസിച്ചത് രാമനും സീതയും ........’’
സന്ധ്യാദീപം തെളിച്ചതും ,
രാമായണകഥ പാടിപഠിപ്പിച്ചതും
വിറയാര്‍ന്ന അക്ഷരങ്ങളെ ,
പഠിപ്പിന്‍താളിലെക്കെഴുതി നയിച്ചതും ,
ഹരിശ്രീ എന്നരിയില്‍ രചിച്ചു ഞാന്‍ ,
വിദ്യരംഭാത്തിന്‍ അങ്കം കുറിച്ചതും ,
ഓര്‍ത്തോര്‍ത്തു വിങ്ങുവതെന്‍ മനം .
എന്‍റെ രാമായണം അട്ര്‍ന്നുപ്പോയി ......
മാരാരിനെപ്പോലെ ,ഉടുത്തുടുക്കാതെ ,
അത്തുംപിത്തും ചൊന്ന പിഞ്ചു കിടാവുപ്പോല്‍,
എന്‍റെ കരങ്ങള്‍ വേര്‍പ്പെടുത്തില,
ചൂടാര്‍ന്ന കൈകള്‍ക്കിടയില്‍ ഞരുക്കവേ ,
ഇലയട ,നീട്ടവേ തിന്നതാര്‍ത്തിയോടെ ,
അഞ്ചു വയസ്സുക്കാരന്‍ നുണഞ്ഞ മിഠായി പോലെ .
മറുപടി പറഞ്ഞില്ല ,ചോദിച്ചതിനൊക്കെ ,
‘’ഒന്നു കൂടെ ചൊല്ലു എന്‍ രാമായണ കഥ ‘’
‘’മകളെ , വിസ്മരിക്കുന്നു ,എല്ലാം .......നിശ്ശുന്യം.’’
പറന്നു പോയി എന്‍റെ രാമായണ കിളി ..........
ഗായത്രി .കെ.
CLASS X .A
excellent poem .good language used.keep it up
ReplyDeletewell done. keep it up. nice job.
ReplyDeleteFantastic poem . Keep on writing
ReplyDeleteGayathri, you have great literary skill.
ReplyDeleteAll the best .......
This comment has been removed by the author.
ReplyDelete