Thursday, August 6, 2015

കടല്‍ തീരത്ത്‌ ./ ഒ.വി. വിജയന്‍ .

കടല്‍ തീരത്ത്‌ ./ ഒ.വി. വിജയന്‍ .
മലയാളി മനസ്സുകളില്‍ പ്രിയങ്കരനായ എഴുത്തുകാരില്‍ ഒരാളാണ് ശ്രീ . ഒ.വി. വിജയന്‍ .ഇദേഹത്തിന്റെ പ്രശസ്തമായ ചെറുകഥാ സമാഹാരമാണ് ‘’ കടല്‍ തീരത്ത്‌’’ .തലമുറകള്‍, ഗുരുസാഗരം ,ഖസാകിന്റെ ഇതിഹാസം തുടങ്ങിയ കൃതികളെപ്പോലെ തന്നെ വളരെ പ്രശസ്തമായ കൃതിയാണിത് .

മനുഷ്യമനസുകളുടെ ആഴം തൊട്ടറിഞ്ഞ ഇദേഹത്തിന്റെ ഒരു കൃതിയും വളരെ ശ്രദ്ധ അര്‍ഹികുന്നതാണ് .

പതിനാലു കഥകള്‍ അടങ്ങുന്ന ഈ കൃതിയിലെ ഓരോ കഥയും വ്യത്യസ്ത മനുഷ്യരുടെ കഥയാണ് ആവിഷ്കരിക്കുന്നത് . കടല്‍ തീരത്ത്‌ എന്ന കഥയില്‍ , തൂക്കിലേറ്റാന്‍ പോകുന്ന മകനെ കാണാന്‍ വേണ്ടി യാത്രത്തിരിക്കുന്ന വെള്ലായിയപ്പനെ ആണ് ആവിഷ്കരിക്കുന്നത് .ഗ്രാമവാസികളായ വെള്ളായിയപ്പനും മകനായ കണ്ടുണ്ണിയുമാണ്‌ ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍ .
മകനെ കാണാന്‍ പോകുമ്പോള്‍ വെള്ളായിയപ്പന്റെ മനസ്സില്ലൂടെ കടന്നു പോകുന്ന ചിന്തകള്‍ വളരെ ശോചനാത്മക മാണ് .പുഴയിലെ വെള്ളത്തില്‍ തന്റെ അച്ഛന്റെ ശവത്തെ കുളിപ്പിച്ചതും ,കുണ്ടുണ്ണിയോടൊത്ത് കുളത്തില്‍ പോയി കുളിപ്പിച്ചത് ,ഇതൊക്കെയായിരുന്നു ആ ചിന്തകള്‍ .

ഇതുപോലുള്ള മറ്റൊരു കഥയാണ് ‘’തിരിച്ചുപ്പോക്ക് ‘’.ഇതിലെ മുഖ്യകഥാപാത്രം കുണ്ടുണ്ണിയമ്മാവനാണ് .ഭൂമിയുടെ അവകാശത്തെക്കുറിച്ചും ,മണ്ണിനെയും മരങ്ങളെയും കുറിച്ചും പറയുന്ന കുണ്ടുണ്ണിയമ്മാവാന്‍ ഒടുവില്‍ ഇഹലോകം വെടിയുന്നു .

ഈ പതിനാലു കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ രണ്ടു കഥകളാണ് .ഈ കഥകള്‍ വായനാക്കരുടെ മനസ്സിനെ വിവിധ അര്‍ത്ഥതലങ്ങളിലേക്ക്‌ കൊണ്ടുപോകുന്നു .

എല്ലാവരും തന്നെ ഹൃദയസ്പര്‍ശിയായ ഇത്തരം നല്ല കഥകള്‍ വായിക്കണം .

വിശ്വശ്രീ .പി.വി .

CLASS .X A



Wednesday, August 5, 2015

സിതാംബുജം.

സിതാംബുജം.
സിതാംബുജങ്ങള്‍ വിരിഞ്ഞു നിന്നു,
സരസീ ജാലത്തില്‍.
സുരക്തമാം അതിന്‍ പലവങ്ങള്‍ സുപ്രമായി വിരിഞ്ഞു .
നിരാടംബരാമാം തേജ പുജ്ഞം.
അതിന്‍ ഭംഗിയുണര്‍ത്തി.
മെല്ലെ മെല്ലെ രാവു മാഞ്ഞു .
വിടര്‍ന്നു നിന്നു അഗ്നിദേവന്‍ തന്‍ ,
സചേതന വക്ത്രം .
സുന്ദരമാം  സംഗീതത്തില്‍ ഖഗങ്ങളാഴ്ന്നിറങ്ങി .
മാമരങ്ങള്‍ പൂത് നിന്നു വഴിയോരത്തായി .
വര്‍ണ്ണ സുരഭിയാം മേദിനി തന്‍
ശാഖകള്‍ വിരിഞ്ഞിരുന്നു .
കൊടും താപം കലുഷിതമായ അന്തരിക്ഷത്തില്‍ ,
സ്നേഹോതിതമാം മന്ദഹാസം വിടര്‍ത്തി അംബുജം .
അകലെയായി മായുന്നു ആദിത്യന്‍ .\,
രാവ് പടര്‍ന്നു എങ്ങുമെങ്ങും .
സിതാംബുജങ്ങള്‍ താണ്ണിറങ്ങി സരസി ജാലത്തില്‍ .

അജന്യ രാജീവന്‍ .
CLASS IX A


Tuesday, August 4, 2015

‘’രാമായണ കിളി ‘’

‘’രാമായണ കിളി ‘’


‘’പതിനാലു വര്‍ഷം വനത്തില്‍ ,
വസിച്ചത് രാമനും സീതയും ........’’
സന്ധ്യാദീപം തെളിച്ചതും ,
രാമായണകഥ പാടിപഠിപ്പിച്ചതും
വിറയാര്‍ന്ന അക്ഷരങ്ങളെ ,
പഠിപ്പിന്‍താളിലെക്കെഴുതി നയിച്ചതും  ,
ഹരിശ്രീ എന്നരിയില്‍ രചിച്ചു ഞാന്‍ ,
വിദ്യരംഭാത്തിന്‍ അങ്കം കുറിച്ചതും ,
ഓര്‍ത്തോര്‍ത്തു വിങ്ങുവതെന്‍ മനം .
എന്‍റെ രാമായണം അട്ര്‍ന്നുപ്പോയി ......
മാരാരിനെപ്പോലെ ,ഉടുത്തുടുക്കാതെ ,
അത്തുംപിത്തും  ചൊന്ന പിഞ്ചു കിടാവുപ്പോല്‍,
എന്‍റെ കരങ്ങള്‍ വേര്‍പ്പെടുത്തില,
ചൂടാര്‍ന്ന കൈകള്‍ക്കിടയില്‍ ഞരുക്കവേ ,
ഇലയട ,നീട്ടവേ തിന്നതാര്‍ത്തിയോടെ ,
അഞ്ചു വയസ്സുക്കാരന്‍ നുണഞ്ഞ  മിഠായി പോലെ .
മറുപടി പറഞ്ഞില്ല ,ചോദിച്ചതിനൊക്കെ ,
‘’ഒന്നു കൂടെ ചൊല്ലു എന്‍ രാമായണ കഥ ‘’
‘’മകളെ , വിസ്മരിക്കുന്നു ,എല്ലാം .......നിശ്ശുന്യം.’’
പറന്നു പോയി എന്‍റെ രാമായണ കിളി ..........

ഗായത്രി .കെ.

CLASS  X .A





കുറ്റവും ശിക്ഷയും ഫയദര്‍ ദസ്തോവ്സ്കി.

കുറ്റവും ശിക്ഷയും
ഫയദര്‍ ദസ്തോവ്സ്കി.

മനസ്സിന്‍റെ ആഴക്കലക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉള്‍ക്കാഴ്ചയും പ്രവാചക തത്വത്തിന്‍റെ വക്കൊളമെത്തുന്ന ആഖ്യാന ഗരിമയും ദുരിത പൂര്‍ണമായ ജീവിതാവസ്ഥകളും ,വിശ്വാസത്തിന്‍റെയും വിശ്വാസ ഭംഗങ്ങളുടെയും ,വിഹ്വലതകളും ആഖ്യാനം ചെയ്യുന്ന അനുപമ ക്ലാസ്സിക്കും നന്മ തിന്മകളുടെ കേവലതകളെ മറികടക്കുന്ന ജീവിത വീക്ഷണവും ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൌന്ദര്യ ശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വ സാഹിത്യത്തിലെ മാസ്റ്റര്‍ പീസുമായ ദസ്തേവ്സ്കിയുടെ ‘’കുറ്റവും ശിക്ഷയും ‘’ എന്ന നോവല്‍ എന്നെ വളരെയധികം സ്വധിനിച്ചു .

മന ശാസ്ത്രപരമായ ഒരു വിശകലന ബുദ്ധിയോടെ ലോകത്തെ നോക്കി കാണാനും കഥാപാത്രങ്ങളുടെ മാനസികങ്ങളും സൂക്ഷ്മാധിസൂക്ഷ്മങ്ങലുമായ ഘാത പ്രത്യാഘാതങ്ങളെ അതിവിധക്തമായി ചിത്രികരിക്കാനും നൈപുണ്യ നാണ് ദാസ്തെവ്സ്കി .
പിതാവ് ഭിഷഗ്വരനായിരുന്നത് കാരണം ,മോസ്കോവിലെ  ആശുപത്രി അന്തരീക്ഷത്തില്‍ കുട്ടിക്കാലം ചില വഴിക്കേണ്ടി വന്ന ദസ്തേവ്സ്കിയുടെ സ്വാധീന വ്യക്തിത്വങ്ങള്‍ വീട്ടിലെ വാലിയക്കാരനും  വീര സാഹസിക കഥകളും നാടോടികഥകളും ചെറുപ്പത്തിലെ ഹൃദിസ്ഥമാക്കി തന്ന മുത്തശ്ശി യുമായിരുന്നു . പതിനാറാം വയസ്സില്‍ ,അമ്മയെ നഷ്ട്ടപ്പെട്ട ബാലന്‍ ,പിതാവിന്‍റെ ഉഗ്ര ശാസനകളെയും കടുംപിടുത്തങ്ങളെയും മറിക്കടക്കാന്‍ വായനയില്‍ ആണ്ടു .

ഗോഗളും ,ബെന്സാക്ക് തങ്ങളിലേക്ക് ഏറെ സ്വാധീനിച്ച ദാസ്തെവ്സ്കി അദേഹത്തിന്റെ കൃതികളാല്‍ വിശ്വ മാനിതനും അദേഹത്തിന്റെ കൃതികള്‍ വിശ്വോത്തരങ്ങളായി പരിലസിക്കുകയും ചെയ്തു . ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളെ പറ്റി തികഞ്ഞ ധാരണകല്‍ ഉള്ളപ്പോള്‍ ,തന്നെ ജീവിതത്തെ അങ്ങേയറ്റം സ്നേഹിച്ച ഒരാളായിരുന്നു ദാസ്തെവ്സ്കി . ഇരുപതാംനൂറ്റാണ്ടില്‍ മനോവിശ്ലേഷണം, അസ്തിത്വവാദം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച വികാസത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ ദസ്തേവ്സ്കിയുടെ ദാര്‍ശനികവും മനശാസ്ത്രപരവുമായ ഉള്‍കാഴ്ച സഹായകരമായിട്ടുണ്ട് .

ലോകത്തെ മുഴുവനും സ്വാധീനിച്ച് തന്‍റെ കൈപ്പിടിയില്‍ ഒതുക്കി അവരെ വായനയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകാറുള്ള റഷ്യന്‍ സാഹിത്യകാരനും നോവലിസ്റ്റുമായ ഫയ്ദര്‍ മിഖായേലോവിച്ച് ദസ്തോവ്സ്കി 1821 നവംബര്‍ 11നു  മിഖയാല്‍ - മറിയ ദബതിമാരുടെ മകനായി മോസ്കോവില്‍ ഭൂജാതനാവുകയും 1881 ഫെബ്രുവരി 9 നു ചരമം വരിക്കുകയും ചെയ്തു .ലോകസാഹിത്യത്തിലേക്ക് എല്ലാവിധെനയും കൃതികള്‍ സമ്മാനിച്ച ടോള്‍സ്റ്റോയ്‌ക്കുപ്പോലും നോവല്‍ നിര്‍മാണത്തില്‍ ആചാര്യനായിരുന്ന ദാസ്തോവ്സ്കി ഒരു പ്രാവിനെ പോലെ പറന്നുയര്‍ന്നു .
വളരെ രസകരവും മാധുര്യവും നിറഞ്ഞ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിനെ മറ്റൊരു ലോകത്തിലേക്ക് മറ്റൊരാളായി കൊണ്ടുപോകാന്‍ തക്ക ശക്തി യുള്ള  ,ലോകത്തിലെ എല്ലാ ഭാഷയിലും പ്രസിദ്ധികരിച്ചിട്ടുള്ള ‘’കുറ്റവും ശിക്ഷയും ‘’ എന്ന നോവല്‍ എനിക്ക് വളരെയധികം ആസ്വാധകരമായിരുന്നു.

തന്റേതായ അനുഭവമല്ലെങ്കിലും കഥാപാത്രങ്ങളുടെ അനുഭവം വര്‍ണ്ണിക്കുന്നതില്‍ ഇദേഹം നൈപുണ്യനാണ് .തന്‍റെ അബോധാവസ്ഥയില്‍ താന്‍ ചെയ്യാനിടയായ ഒരു കൊലക്കുറ്റത്തെക്കുറിച്ച് ഓര്‍ത്ത് ബാക്കിയുള്ള ജീവിതം കൂടി മനസമാധനമില്ലാതെ മനസ്സിന് ശാന്തി ലഭിക്കാതെ ഒരു ഭ്രാന്തന്റെ പ്രവണതയടോകൂടി നടക്കുന്ന കഥാനായകനെയാണ് ഈ റഷ്യന്‍ അവതരിപ്പികുന്നത് . അതിനിടയില്‍ തന്‍റെ സഹോദരി തന്‍റെ ഉന്നതിക്കുവേണ്ടി സഹിക്കാന്‍ തയ്യാറാകുന്ന  ത്യാഗ മനോഭാവങ്ങളും ,അമ്മക്കും സുഹൃത്തിനും തന്നോടുത്തോന്നുന്ന സ്നേഹവായ്പ്പുകളും , കഥാനായകനെ വിഷണ്ണ്നാക്കുകയാണ് .

തന്‍റെ എല്ലാ കഥകളുടെയും മുഖ്യ പ്രമേയമായ ദാരിദ്ര്യം തന്നെയാണ് ദാസ്തെവ്സ്കിയുടെ ഈ നോവലിന്‍റെ മുഖ്യപ്രമേയം . എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ദാസ്തെവ്സ്കിയുടെ ഈ നോവലിലും .

വളരെ ബോധപൂര്‍വം ,ഒത്തിരി ആലോചിച്ച് നടപ്പാക്കിയ കൊലയാണ് എങ്കില്‍പോലും അബോധാവസ്ഥയില്‍ ചെയ്ത ഒരു കൊലയായിട്ടുമാത്രമേ എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞുള്ളൂ .വിദ്യാര്‍ത്ഥിയായിരുന്ന കഥാനായകന്‍ ലേഖനങ്ങളെഴുതി പ്രസിദ്ധിക്കരിക്കാരുണ്ടായിരുന്നു .അങ്ങനെ കൊലക്കുറ്റത്തെക്കുറിച്ച് എഴുതി പ്രസിദ്ധീകരിച്ച അദേഹത്തിന്റെ അഭിപ്രായങ്ങളും നിഗമനങ്ങളും തന്നെയാണ് അദേഹത്തിന്റെ ജീവിതത്തിലും സംഭവിച്ചത് . ഈ നോവല്‍ ഇതിനെക്കുറിച്ച് വളരെമനോഹരമായും അര്‍ത്ഥസബുഷ്ട മായും പരാമര്‍ശിച്ചിട്ടുണ്ട് .ദാരിദ്ര്യവും കഷ്ടപ്പാടുകളുമാണെങ്കില്‍ പോലും അദേഹം രണ്ടു യുവ ഹൃദയങ്ങള്‍ തമ്മിലുണ്ടായ യഥാര്‍ത്ഥ മായ പ്രണയത്തെക്കുറിച്ചും വര്‍ണ്ണിച്ചിട്ടുണ്ട് .ദാരിദ്ര്യം മൂലം മഞ്ഞകാര്‍ഡ് എടുക്കേണ്ടിവന്ന ഒരു സുന്ദരിയാണ് ഇതിലെ നായിക,സോണിയ .അവളുടെ കുടുംബ പശ്ചാത്തലവും അവ നായകന്‍ റാസ്‌കോള്‍നിക്കൊവുമായി ബന്ധപ്പെടുന്ന സന്ദര്‍ഭവും വളരെ മനോഹരമാണ് .ഒടുവില്‍ ജയിലിലടക്കപ്പെട്ടപ്പോഴും തനിക്ക് സോണിയ ഉണ്ടെന്നുള്ള ആത്മവിശ്വാസമായിരുന്നു നിക്കൊവിനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് . പുതിയ ഒരു ജീവിതത്തെ വരവേല്‍ക്കാനായി കാത്തിരിക്കുന്ന നായികയെയും നായകനെയും അവരുടെ മോഹങ്ങളെയും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുകൊണ്ട് നോവല്‍ അവസാനിക്കുകയാണ് .
വായന , ടെലിവിഷന്‍ ,കപ്യുട്ടര്‍ ,ഇന്റര്‍നെറ്റ്‌ എന്നി മേഖലകളെക്കാള്‍ ,പുളകോദ്ഗമാണ് ഒരു പുസ്തകം എന്ന് ദാസ്തോവ്സ്കിയുടെ അത്യന്തം സ്തോഭജനകമായ നോവലും മറ്റും വായിക്കുമ്പോള്‍ മനസ്സിലാകും .

ടോള്‍സ്റ്റോയ്‌ക്കുപ്പോലും നോവല്‍ നിര്‍മാണ ത്തില്‍ ആചാര്യനായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആഖ്യായകന്റെ സവിശേഷതകല്‍ നമ്മുക്ക് ഊഹിക്കാം .
ദാസ്തോവ്സ്കിയുടെ ഞാന്‍ ആദ്യമായി വായിക്കുന്ന നോവലാണ്‌ ‘’കുറ്റവും ശിക്ഷയും ‘’. ഈ ഒറ്റ നോവല്‍ ഒന്ന് കൊണ്ട് തന്നെ ഞാന്‍ അദേഹത്തിന്റെ ആരാധികയായി മാറുകയായിരുന്നു .അദേഹത്തിന്റെ കഴിവും രചനാശൈലിയും എടുത്തു പറയേണ്ടുന്ന ഒന്നാണ് .

മനസ്സിന്‍റെ അഗാതമായ അറകളിലേക്കു ഇറങ്ങിച്ചെന്നു അവിടുത്തെ ഓരോ നിമിഷവും ശ്രധലുവായി എല്ലാം നിരീക്ഷിച്ച് മനസ്സില്‍ കുറിച്ചിടുന്ന ഒരു റഷ്യന്‍ സാഹിത്യക്കരനായ ദസ്തേവ്സ്കിയുടെ  മികവില്‍ കുളിച്ചുനില്‍ക്കുന്ന ഒരു കൃതി യായ ‘’കുറ്റവും ശിക്ഷയും ‘’ എന്നെ അതിന്‍റെ ആന്തരഗര്‍ത്തത്തിലേക്ക് വശികരിക്കുകയായിരുന്നു .വായിക്കുന്നവന്‍ ലയിച്ചുപോകത്തക്ക മാഹത്മ്യ മുള്ള അദേഹത്തിന്റെ കൃതികളില്‍ ഒന്നാണ് ഇത് .

ആഷിത ജോഷി .
CLASS X A





Tuesday, December 9, 2014

ഓര്‍മ്മ





ഓര്‍മ്മ

കൈതണ്ടിലൂടൊഴുകുന്ന
മാബഴചാറിന്റെ
മധുരിക്കും മണമാണ് ബാല്യം .

പാറും പറവതന്‍ പിന്നാലെ കൂടി
തുവല്‍ പെറുക്കിയ ബാല്യം .

പാവാടത്തുമ്പില്‍ പാരിവന്നിരുന്നോര
പൂത്തുംബിയെ കല്ലെടുപ്പിച്ച കാലം .

തെന്നലില്‍ സുഗന്ധവും
പൂക്കള്‍തന്‍ സൌന്ദര്യവും വന്നു
നിറഞ്ഞതാണ്‌ എന്‍റെ ബാല്യം.

ഇണങ്ങിയും പിണങ്ങിയും
കരഞ്ഞും ചിരിച്ചും
ഞാന്‍ താണ്ടിയ വിഥികളിന്നിവിടെയില്ല .

കണ്‍ നിറഞ്ഞൊഴുകിയ
കണ്മക്ഷിപ്പാടുകള്‍ എന്നോ എന്‍
കവിളില്‍ നിന്നകന്നുപ്പോയി .
അതില്‍ സുഖമുള്ളൊരു ഓര്‍മ്മയും മാഞ്ഞുപ്പോയി .
നിറമുള്ള പൂക്കള്‍ മാഞ്ഞു.

കുളിരുള്ള രാത്രിപ്പോയി
പക്ഷെ എവിടെയോ കേഴുന്നു എന്‍ ബാല്യം .
രാവുകള്‍ മാഞ്ഞുപ്പോയി

പകലുകള്‍ ദൂരെയായി
പറവകള്‍ കുടണഞ്ഞു ഉറക്കമായി .
എന്നിലെ ബാല്യവും ഉറക്കമായി .

നിനയാത്ത നേരത്താ കിങ്ങിണി ചിരിയിലെന്‍
മനസ്സിലെ ബാല്യം ഉയര്‍ന്ന് എണിറ്റു.
പക്ഷെ ................
അമ്മതന്‍ ശാസന കണ്ണുനീര്‍ തൂവിച്ച
മാത്രയില്‍ എന്ബാല്യം പിടഞ്ഞു വീണു .

അനുശ്രീ .ആര്‍.കെ .

 Class XI